പത്തനംതിട്ട : നഗരസഭ 13-ാം വാർഡ് കൗൺസിലർ അൻസാർ മുഹമ്മദ് തന്റെ ജന്മദിനത്തോടനുബന്ധിച്ചു വാർഡിലെ 200ൽ പരം കുടുംബശ്രീ അംഗങ്ങൾക്കു പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് രോഗഭീതി മൂലം കഷ്ഠത അനുഭവിക്കുന്ന കുടുംബങ്ങൾക്കു ആശ്വാസം എന്നനിലയിലാണ് തന്റെ ജന്മദിനം ആഘോഷങ്ങൾ മാറ്റിവെച്ചു കിറ്റുകൾ വിതരണം ചെയ്തത്‌.