ചെങ്ങന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി 1700-ാം ശാഖയുടെ (കിഴക്കേവിളദേവസ്ഥാനം ) ആഭിമുഖ്യത്തിൽ കൊവിഡ് 19 മഹാമാരി അനുഭവിക്കുന്ന സമുദായ അംഗങ്ങൾക്ക് പലചരക്ക് വിതരണവും പച്ചക്കറിക്കിറ്റ് വിതരണവും നടത്തി.വിതരണോദ്ഘാടനം വി.എസ്.എസ് സംസ്ഥാന ട്രഷറർ കെ.എ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ശാഖ പ്രസിഡന്റ് എം.എസ് വിജയൻ ആചാരി,സെക്രട്ടറി വി.എൻ കുമാരസ്വാമി, ഖജാൻജി കെ.സി ശ്രീകുമാർ,വി.എസ്.എസ് താലൂക്ക് സെക്രട്ടറി മനു കൃഷ്ണൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.