കുന്നന്താനം: മല്ലപ്പള്ളി എക്‌സൈസ് റേയ്ഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ പുളിന്താനം ആലപ്പാട് കുന്നേൽ അശോകൻ (31) എന്നയാളിന്റെ വീട്ടിൽ നിന്നും ചാരായം വാറ്റുവാനായി തയാറാക്കി സൂക്ഷി‌ച്ചിരുന്ന 25 ലിറ്റർ കോടയും,ഒരു ലിറ്റർ വാറ്റു ചാരായവും ,വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.എക്‌സൈസ് സംഘത്തെ കണ്ട
പ്രതി ഓടി രക്ഷപെട്ടു. മല്ലപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സുദർശനൻ പിള്ള,സി.ഇ.ഓമാരായ അനുപ്രസാദ്,ശരത് രാമചന്ദ്ര മാരാർ എന്നിവർ പങ്കെടുത്തു. കൊവിഡ് 19ന്റ പശ്ചാത്തലത്തിൽ 9400069480 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടറെ നേരിട്ട് പരാതികൾ അറിയിക്കാവുന്നതാണ്.