തണ്ണിത്തോട്: തണ്ണിത്തോട് കടുവയുടെ ആക്രമണം ഉണ്ടായ സ്ഥലം ഡി.സി.പ്രസി‌ഡന്റ് ബാബു ജോർജ്സന്ദർശിച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിനീഷ് മാത്യുവിന്റെ ഭാര്യയ്ക്ക് സർക്കാർ വകുപ്പിൽ സ്ഥിരനിയമനം നൽകണമെന്നും,വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കുന്നതിന് വനാതിർത്തിയിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് പോലുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ പരിഹരിക്കുവാനും,റബർ പ്ലാന്റേഷനിലെ കാട് വെട്ടിതെളിക്കുന്നതിനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.വന്യമൃഗങ്ങളെ പിടിക്കാൻ പരിശീലനം ലഭിച്ച ടൈഗർ ഫോഴ്സിനെ നിയമിക്കണം. വനം വകുപ്പ് ഇനിയും അലംഭാവം കാണിച്ചാൽ ജനകീയ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയിച്ചൻ എഴിയ്ക്കകത്ത്,കെ.വി.തോമസ്,അജയൻ പിള്ള ആനിയ്ക്കനാട്ട്, ജോൺ മാത്യു തെനയുംപ്ലാക്കൽ, എം.കെ.മാത്യു, ജി.ശ്രീകുമാർ,അനിയൻ ചിറ്റരിക്കൽ,ബഷീർചിറ്റാർ,മോനിഷ് മുട്ടുമണ്ണിൽ എന്നിവർ സന്ദർശിച്ചു.