പന്തളം :അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.എ.പ്രദീപിന്റെ നേതൃത്വത്തിൽ കുരമ്പാല മാവരപ്പറയുടെ സമീപം ഉള്ളമാവരപുഞ്ചയുടെ പുൽക്കാടുകാടുകൾക്കിടയിൽ നിന്നും കന്നാസുകളിലും തകരപ്പട്ടകളിലും സൂക്ഷിച്ചിരുന്ന 350 ലിറ്റർകോട കണ്ടെടുത്തു. ലോക്‌ഡൗൺസമയം ആയതിനാൽ വൻ തോതിൽ ചാരായം ഈ സ്ഥലത്ത് ഉത്പാദിപ്പിച്ചു വില്പന നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധനനടത്തിയത്.പ്രിവന്റീവ് ഓഫീസർ ജോസഫ്,സി.ഇ.ഓ മാരായ സോമശേഖരൻ,രാജേഷ്, ദിപീക് ,രാജൻ എന്നീ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.