പന്തളം: കൊവിഡ് 19 ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന പട്ടിക ജാതി പട്ടിക വർഗ കുടുംബങ്ങൾക്ക് 5000രൂപ വീതം മൂന്ന് മാസത്തേക്ക് 15000രൂപ ധന സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പടിക്കൽ പ്രതിഷേധ സമരം കെ.പി.സി.സി. നിർവാഹ സമിതി അംഗം അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്,സംസ്ഥാന വൈസ് പ്രസിഡന്റ്.മഞ്ജു വിശ്വനാഥ്,സംസ്ഥാന കമ്മിറ്റി മെമ്പർ മണ്ണിൽ രാഘവൻ, മീരാഭായ് എന്നിവർ പ്രസംഗിച്ചു.