ചെങ്ങന്നൂർ: നഗരസഭയുടെ കോവിഡ് കെയർ സെന്ററിൽ 10 പേരെ നിരീക്ഷണത്തിലാക്കിയതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.ഹോട്ട്സ്‌പോട്ടിൽ നിന്ന് എത്തിയവരാണെങ്കിലും കുട്ടികളേയും മാതാപിതാക്കളേയും പ്രായമുള്ളവരേയും ഉൾപ്പെടെ 15 പേരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി. നേരത്തെ നാഗ്പൂരിൽ നിന്നും എത്തിയ ഒരാൾ വീട്ടിൽ തന്നെ നിരീക്ഷണത്തിലാണ്.ഹോട്ട്സ്‌പോട്ടിൽ നിന്നെത്തിയ 17 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ബാക്കിയുള്ളവരുടെ പരിശോധനയ്ക്കായുള്ള സ്വാബ് തീർന്നുപോയതിനാൽ സ്രവം എടുത്ത് പരിശോധനയ്ക്ക് അയക്കാൻ കഴിഞ്ഞില്ല.അടുത്തദിവസം സ്വാബ് എത്തിച്ച് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കും.