10-house-vg-nirmala
പാണ്ടനാട് നോർത്തിൽ ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വിനിൽഭവനത്തിൽ വി.ജി.നിർമലാകുമാരിയുടെ വീടിനും, വൈദ്യുതി ലൈനിനും മുകളിലേക്കു വീണു.

ചെങ്ങന്നൂർ:പാണ്ടനാട് നോർത്തിൽ ശക്തമായ കാറ്റിൽ ആഞ്ഞിലിമരം വീടിനും വൈദ്യുതി ലൈനിനും മുകളിലേക്കു വീണു. വീട്ടമ്മയും മകനും പേരക്കുട്ടിയും അത്ഭുതകരമായി രക്ഷപെട്ടു.
പാണ്ടനാട് പ്രയാർ മാവിലത്ത് വിനിൽഭവനത്തിൽ വി.ജി.നിർമ്മലാകുമാരിയുടെ വീടിനു മുകളിലേക്കാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ മരം കടപുഴകി വീണത്. ആസ്ബസ്റ്റോസ് ഷീറ്റും ,ഓടും മേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്നു. ചുവരുകൾക്ക്പൊട്ടലുമുണ്ട്.വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ട്.വീടിനു മുകളിൽ 11 കെവി ലൈൻ പൊട്ടിവീണെങ്കിലും അപകടമുണ്ടായില്ല.രണ്ട് 11 കെവി വൈദ്യുതി തൂണുകൾ ഒടിഞ്ഞിട്ടുണ്ട്.ചെറിയ വൈദ്യുത പോസ്റ്റുകൾ രണ്ടെണ്ണം ചരിഞ്ഞു. ചെങ്ങന്നൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റി. ഫയർഫോഴ്സ് അംഗങ്ങളായ ഹരിപ്രസാദ്,പി.അനന്തകൃഷ്ണൻ.വി,ഹരീഷ്,വിക്രമരാജ്, ദീപക്,പ്രസന്നകുമാർ എന്നിവരും പഞ്ചായത്ത് പ്രസിഡന്റ്ശിവൻകുട്ടി ഐലാരത്തിലും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.