10-csi-church
പാണ്ടനാട് സി.എസ്.ഐ പള്ളിക്ക് മുകളിലേക്ക് തേക്ക് മരം വീണു ഓടുകൾ തകർന്നു.

ചെങ്ങന്നൂർ: തേക്ക് മരം പള്ളിക്ക് മുകളിലേക്ക് വീണു ഓടുകൾ പൂർണമായും തകർന്നു. പാണ്ടനാട് മൂന്നാം വാർഡിലെ മാടവന ജംഗ്ഷന് സമീപം സി.എസ്.ഐ പള്ളിയുടെ മുകളിലേക്കാണ് മരം വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പള്ളിയുടെ മേൽക്കൂര ഭാഗികമായി തകർന്നു. സ്ഥലത്തെ വൈദ്യുതിബന്ധം പൂർണമായും തടസപ്പെട്ടു.