പത്തനംതിട്ട : കൊവിഡ് കെയർ സെന്ററുകൾ സജ്ജമായിട്ടില്ലാത്ത മെഴുവേലി, നാരങ്ങാനം, ചെന്നീർക്കര, ഇലന്തൂർ പഞ്ചായത്തുകളിലേക്ക് വരുന്നവരെ പത്തനംതിട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിന് വീണാ ജോർജ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. താലൂക്കിലെ കൊവിഡ് കെയർ സെന്ററുകളുടെ ചുമതലയുള്ള ഡോ. ജീവൻ നായർ ഇവരെ പ്രവേശിപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യും. തിരുവല്ല താലൂക്കിലെ കൊവിഡ് കെയർ സെന്ററുകളുടെ ചുമതല ഡോ. ശ്രീകാന്തിനാണ്.
സംസ്ഥാന അതിർത്തി കടന്ന് എത്തിയത് 204 പേർ
പത്തനംതിട്ട: കഴിഞ്ഞ ഒരു ദിവസത്തെ കണക്കുപ്രകാരം കൊവിഡ് ജാഗ്രതാ ഇപാസും വാഹന പാസും ഉപയോഗിച്ച് സംസ്ഥാന അതിർത്തി കടന്ന് എത്തിയത് ജില്ലക്കാരായ 204 പേർ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ശനിയാഴ്ച ഉച്ചക്ക് 1.30 വരെയുള്ള കണക്കു പ്രകാരമാണിത്. ഇതുവരെ പാസ് ഉപയോഗിച്ച് ജില്ലക്കാരായ 655 പേരാണ് അതിർത്തി കടന്ന് എത്തിയത്.