പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗം നാളെ രാവിലെ 10 മുതൽ വീഡിയോ കോൺഫറൻസ് വഴി പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
ലോക്ക് ഡൗൺ കാലത്തെ സേവന പ്രവർത്തങ്ങൾ വിലയിരുത്തി മുന്നോട്ട് പോകുക, തിരികെ എത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ, അതിഥി തൊഴിലാളികളുടെ മടക്കം, കർഷക വിഷയങ്ങൾ ഉന്നയിച്ച് 12 ന് വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിക്കുന്ന കുത്തിയിരിപ്പ് സമരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്, മറ്റ് സംഘടനാ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് കെ.പി.സി.സി നിർദ്ദേശാനുസരണം ഭാരവാഹി യോഗം വിഡിയോ കോൺഫറൻസിലൂടെ നടത്തുന്നത്.