10-rejomon-john

തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28 കാരൻ അറസ്റ്റിലായി. കോയിപ്രം പുറമറ്റം കരിക്കുറ്റിമലയിൽ കള്ളാട്ടിൽ വീട്ടിൽ സനീഷ് എന്ന് വിളിക്കുന്ന റിജോ മോൻ ജോൺ ( 28 ) ആണ് അറസ്റ്റിലായത്. കവിയൂർ സ്വദേശിനിയായ പതിനാലു വയസുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കഴിഞ്ഞ നാലു മാസമായി ഹോട്ടൽ ജീവനക്കാരനായ സനീഷ് ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തായ പെൺകുട്ടി മുഖേനെയാണ് പീഡനത്തിനരയായ പെൺകുട്ടി യുവാവുമായി പരിചയത്തിലാകുന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിന്മേൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രകാരമായിരുന്നു അറസ്റ്റ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബവീടായ മാന്താനം അമര കിഴക്കേ കുന്നിൽ വീട്ടിൽ നിന്ന് രണ്ട് വർഷം മുമ്പാണ് സനീഷ് പുറമറ്റത്തെ അമ്മ വീട്ടിൽ താമസമാക്കിയത്.