ട്രയിനില്ല, ഇന്നത്തെ യാത്ര മുടങ്ങി
പത്തനംതിട്ട: ജില്ലയിൽ നിന്ന് നാടുകളിലേക്ക് തിരിച്ചു പോകാൻ രജിസ്റ്റർ ചെയ്തത് 10884 അന്യസംസ്ഥാന തൊഴിലാളികൾ. ഇന്ന് രാവിലെ തിരുവില്ലയിൽ നിന്ന് ഇവരെ ട്രയിനുകളിൽ നാട്ടിലേക്ക് അയയ്ക്കാനായിരുന്നു നടപടികൾ നീങ്ങിയത്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ തിരിച്ചു പോക്ക് ഇന്ന് നടക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് നാട്ടിലേക്ക് മടങ്ങാമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചതിനാൽ തയ്യാറെടുപ്പോടെ കാത്തിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ നിരാശരായി.
പശ്ചിമ ബംഗാൾ സ്വദേശികളാണ് നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരിലധികവും: 7549. ബീഹാറികൾ : 1557. ആസാമികൾ : 543. ജാർക്കണ്ഡുകാർ : 338. ഒഡീഷക്കാർ : 233.
തൊഴിലാളികൾ താലൂക്ക് അടിസ്ഥാനത്തിൽ
കോഴഞ്ചേരി : 1982
അടൂർ : 2635
റാന്നി : 729
കോന്നി : 2169
മല്ലപ്പളളി : 1203
തിരുവല്ല : 2166