മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്വാറന്റെൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മല്ലപ്പള്ളി പഞ്ചായത്ത് കൊവിഡ് നിരീക്ഷണ സമിതി പ്രവ‌ർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായ സമിതിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോ.ജേക്കബ് ജോർജ്ജ്, ഡോ.സജി ചാക്കോ,റെജി പണിക്കമുറി, ഇ.ഡി.തോസുകുട്ടി,ജോസഫ് ഇമ്മാനുവേൽ,പ്രകാശ്കുമാർ വടക്കേമുറി,രാജൻ ഈപ്പൻ,സി.ടി.സഞ്ജയ്,ജി.രശ്മി,ഡോ.സിനീഷ് പി.ജോയി, സതീഷ്‌കുമാർ മണിക്കുഴി,വിപിൻരാജ്,കെവിൻ ദിലീപ്, ബിന്ദു മനോജ്,ലതാകുമാരി,കെ.ഐ. മത്തായി എന്നിവർ അംഗങ്ങളാണ്. പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയനാണ് കൺവീനർ.