മല്ലപ്പള്ളി : മലയാളി മെയിൽ നഴ്സ് കുവൈറ്റിൽ ഡ്യൂട്ടിക്കിടെ മരിച്ചു. ആനിക്കാട് കല്ലംപറമ്പിൽ കെ.എം.ജോസഫ് (പാപ്പച്ചൻ) - എലിയാമ്മ ദമ്പതികളുടെ മകൻ പ്രിൻസ് മാത്യു ജോസഫ് (33) ആണ് മരിച്ചത്. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐ.സി.യുവിലായിരുന്നു ജോലി. നൈറ്റ് ഡ്യൂട്ടിക്കിടെ ബാത്ത് റൂമിൽപോയ പ്രിൻസിനെ ഏറെ വൈകിയും കാണാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഭാര്യ: സെമി. മകൾ:സിയോന. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.