obit-cherian-george
ചെറിയാൻ ജോർജ്ജ്

മല്ലപ്പള്ളി: യാത്രയ്ക്കുള്ള പാസിനായി പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിയ വിമുക്തഭടൻ കുഴഞ്ഞുവീണു മരിച്ചു. റാന്നി തീയാടിക്കൽ എൈവേലിക്കുഴിയിൽ ചെറിയാൻ ജോർജ്ജ് (63) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4ന് ബന്ധുവിനെ കാണുന്നതിന് ഹരിപ്പാട്ടേക്ക് പോകുന്നതിനാണ് പാസ് വാങ്ങാനെത്തിയത്. പാസ് വാങ്ങി തിരിച്ചുപോകാനായി സ്‌കൂട്ടറിനടുത്തെത്തിയപ്പോൾ കടുത്ത ചുമ അനുഭവപ്പെട്ടു. സ്റ്റേഷൻ വാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. . ഭാര്യ ചിന്നക്കുട്ടി. മക്കൾ ചിഞ്ചു, ജിജി, സിൻസി. മരുമക്കൾ ലിന്റോ, ഡേവിഡ്.