ചെങ്ങന്നൂർ: ചെന്നെയിൽ നിന്ന് ചെങ്ങന്നൂർ എത്തിയവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ നിശ്ചയിച്ച കൊവിഡ് കെയർ സെന്ററായ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനനീയറിംഗ് കോളേജ് തുറക്കാത്തതിനും നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്തതിനും ചെങ്ങന്നൂർ താലൂക്കിലെ വെണ്മണി വില്ലേജ് ഓഫീസർ റജീന പി നാരായണനെ സസ്‌പെൻഡ് ചെയ്തു. ചെങ്ങന്നൂർ തഹസിൽദാർ എസ്. മോഹനൻ പിള്ളയെ സ്ഥലം മാറ്റി. കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാറായാണ് മോഹനൻപിള്ളയെ സ്ഥലം മാറ്റിയത്.
കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം.ബിജുകുമാറിനെ ചെങ്ങന്നൂർ തഹസിൽദാരായി നിയമിക്കുകയും ചെയ്തു.
കൊവിഡ് കെയർ സെന്ററുകളുടെ താക്കോൽ അത് വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് കെയർ സെന്റർ തുറക്കാത്തതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് തുറന്നുകൊടുത്തത്.