പത്തനംതിട്ട : ഐ.ഇ.ഇ.ഇ സ്റ്റുഡൻസ് ബ്രാഞ്ച് ആറൻമുള എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ടെക്‌നിക്കൽ പ്രഫഷണൽ സംഘടനയുടെ സ്റ്റുഡൻസ് ബ്രാഞ്ച് ഓൺലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. നോർവേ അഗ്‌ഡെർ സർവകലാശാലയിലെ പ്രൊഫ. സത്യജിത് മാത്യു വിന്റ് എനർജി കൺവേർഷൻ എന്ന വിഷയത്തെ കുറിച്ച് ഓൺലൈനിൽ ക്ലാസെടുത്തു. സയൻസ്, എൻജിനിയറിംഗ്, ടെക്‌നോളജി എന്നീ വിഷയങ്ങളിൽ ലോകത്തെ പ്രശസ്തരായ അദ്ധ്യാപകരുടെ ക്ലാസുകൾ നേരിട്ടു ലഭിക്കാൻ കഴിയുന്ന പദ്ധതിയാണിത്. പഠന നിലവാരം ലോക നിലവാരത്തിലേയ്ക്ക് ഉയർത്താനും പുതിയ ഗവേഷണങ്ങൾക്കും, കണ്ടെത്തലുകൾക്കും ഇത് സഹായകരമാകും. ഐ.ഇ.ഇ.ഇ കേരളാ സെക്ഷൻ ഡയറക്ടർ ശാരദാ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സജീവ് അദ്ധ്യക്ഷത വഹിച്ചു. വെബ്‌നർ സീരിസ് കേപ്പ് ഡയറക്ടർ ഡോ.ആർ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡോ.വി പ്രസീദ, പ്രൊഫ. ഏ ആർ റജി, ഡോ.മുഹമ്മദ് അസറുദീൻ, പ്രൊഫ. അദിൽ നാസർ, ജിസ വർഗീസ് എന്നിവർ സംസാരിച്ചു.