പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ, പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി വീട്ടമ്മ മാതൃകയായി.അടൂർ കറുങ്ങാട്ട് വീട്ടിൽ ആർട്ടിസ്റ്റായ രാജുവിന്റെ ഭാര്യ ഷിജി രാജു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാനായി ചിറ്റയം ഗോപകുമാർ എം.എൽ.എക്ക് കൈമാറി. ലോക്ക് ഡൗണിനെ തുടർന്ന് ഷിജിയുടെ അടൂരിലെ ബ്യൂട്ടിപാർലർ പൂട്ടിയിട്ടിരിക്കുകയാണ്.തന്നെക്കാൾ ദുരിതമനുഭവിക്കുന്നവർക്കായി സഹായം ചെയ്യാൻ മുന്നിട്ടിറങ്ങിയ വീട്ടമ്മ എല്ലാവർക്കും മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു.അടൂർ നഗരസഭാ അധ്യക്ഷ സിന്ധു തുളസീധര കുറുപ്പും പങ്കെടുത്തു.