ചെങ്ങന്നൂർ : സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി നടത്തുന്ന റംസാൻ കിറ്റ് വിതരണം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കിറ്റ് വിതരണം നടത്തി. അസംഘടിത തൊഴിലാളി കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിബിസ് സജി ചെറിയനാട് വിതരണം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രജുൽ.കെ.രാജപ്പൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീകുമാരി മധു,യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ഹമീഷ് അലി മലക്കകുന്നിൽ,ഷഫീഖ് പുഴയ്ക്കൽ,ഷമീർ കെ.വി എന്നിവർ നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കിറ്റ് വിതരണം ചെയ്യുമെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് ഗോപുപുത്തൻമഠത്തിൽ അറിയിച്ചു.