പത്തനംതിട്ട : ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 70000 രൂപ നൽകി. ചികിത്സയിലുള്ള വടശേരിക്കര പി.എച്ച്.സിയിലെ ആശാ വർക്കർ വത്സാ വിജയന് ചികിത്സാ സഹായവും ഭക്ഷ്യധാന്യ കിറ്റും നൽകി.സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം എം.ബി.പ്രഭവതി,യൂണിയൻ ഭാരവാഹികളായ ബിന്ദുസാം,സുമ,മിനി,അജികുമാർ, സലിം എന്നിവർ പങ്കെടുത്തു.