പത്തനംതിട്ട: മാതൃ ദിനത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അമ്മമാരെ ആദരിച്ച് മാതൃകയായി രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ. ശുചീകരണ തൊഴിലാളികൾ, ഡോക്ടർമാർ, നേഴ്സുമാർ,ആരോഗ്യ പ്രവർത്തകർ,എന്നിവർക്കാണ് ആദരവ് സംഘടിപ്പിച്ചത്.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ചെയർമാൻ നഹാസ്,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻരാജ്,ആർ.എം.ഒ ഡോ.ആഷിഷ് മോഹൻ,എ.ആർ.എം.ഒ ഡോ.ജിബി വർഗീസ്, കൊറോണാ വാർഡ് ഇൻചാർജ്,ഡോ.ടി.ആർ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.