പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ എം.എസ് സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 169 മത്തെ വീട് പ്രളയത്തിൽ വീടും സർവതും നഷ്ടപ്പെട്ട റാന്നി തോട്ടമൺ ആലുംമൂട്ടിൽ ലീലാമണിയമ്മക്കും കുടുംബത്തിനുമായി ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം രാജു എബ്രഹാം എം.എൽ.എ.നിർവഹിച്ചു.കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായിരുന്ന പഴയ വീട് നഷ്ടപ്പെടുകയും കയറികിടക്കുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന ലീലാമണിയമ്മയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ രാജു എബ്രഹാം എം.എൽ.എയാണ് ടീച്ചറിന്റെ ശ്രദ്ധയിൽപെടുത്തിയത്.അതിൻപ്രകാരം സോഷ്യൽ ക്ലബിന്റെ സഹായത്താൽ രണ്ട് മുറികളും,ഹാളും,അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.പ്രളയ ബാധിതർക്ക് ടീച്ചർ പണിതു നൽകുന്ന 23 മത് വീടാണിത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ,പി.ആർ.പ്രസാദ്,കെ.പി.ജയലാൽ, ഷിനു.സി.എസ്.,വജോയ് പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.