prasannan
സലിം

വെട്ടൂർ: ഇടയാടിയിൽ സലിം (പ്രസന്നൻ - 55) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി നോക്കി വരികയായിരുന്നു. ഫെബ്രുവരിയിലാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം ജിദ്ദ കിംഗ് സഹദ് ആശുപത്രി മോർച്ചറിയിൽ .
കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും. ഭാര്യ : ബിന്ദു. ഏക മകൻ : രോഹിത്.