ചെങ്ങന്നൂർ: പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലേക്ക് ഒ.എൻ.ജി.സി റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ മാസ്‌ക് വിതരണം നടത്തി.പാണ്ടനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ജോജി പാലങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി ചാക്കോ ടി.സി മെഡിക്കൽ ഓഫീസർ ചിത്ര സാബു വിന് കൈമാറി ഉദ്ഘാടനം നടത്തി. ഹെൽത്ത് സൂപ്പർ വൈസർ കെ ആറു,ജോജി പിണ്ടറംകോട്,ജെ.എച്ച്.ഐ ബിജു,ജെ.പി.എച്ച്.എ9 ലോബി, അഭയൻ എന്നിവർ പങ്കെടുത്തു.