പത്തനംതിട്ട: വന്യമൃഗങ്ങളിൽ നിന്നും മലയോരവാസികൾക്കും കർഷകർക്കും സംരക്ഷണം നൽകണമെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷിന്റെ കുടുംബത്തിന് കൂടുതൽ സഹായമെത്തിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. പാർട്ടി നേതാവ് പി.ജെ. ജോസഫ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും.