പത്തനംതിട്ട: വല്യയന്തി ശുദ്ധജല പദ്ധതിക്ക് ജല വിതരണം നടത്തുന്ന പൊതുകുളം ശുചീകരിച്ചു. എൺപതോളം കുടുംബങ്ങൾക്കാണ് ജലം എത്തുന്നത്.വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും ഗുണഭോക്താക്കളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. മഴക്കാല പൂർവ പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ശു ചീകരണം. നഗരസഭാ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ്, നഗരസഭാ സ്ഥിരം സമതി അദ്ധ്യക്ഷൻ സജി കെ.സൈമൺ, പബ്ളിക ഹെൽത്ത് നഴ്സ് ഇ.ബി അനിത,കമലാസനൻ, സജി സ്കറിയ,സുബിൻ സാജൻ,സോണി,രാഹുൽ എന്നിവർ പങ്കെടുത്തു.