പന്തളം: കാൻസർ ബാധിച്ച വയോധികന് പന്തളം ജനമൈത്രി ബീറ്റ് ഓഫീസർമാർ സഹായമെത്തിച്ചു.

പൂഴിക്കാട് എമിനൻസ് വില്ല കോളനിയിൽ താമസിക്കുന്ന പരീത് റാവുത്തർക്കാണ് സഹായമെത്തിച്ചത്.

ജനമൈത്രി ബീറ്റ് ഓഫീസർമാർകോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജുമായി ബന്ധപ്പെടുകയും, രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചാൽ വേണ്ട സഹായങ്ങളും മരുന്നും നൽകാം എന്നറിയിക്കുകയും ചെയ്തു. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുളള കുടുംബത്തിന് ആശുപത്രിയിൽ എത്താൻ മറ്റു മാർഗ് മില്ലാത്തതിനാൽ ബീറ്റ് ഓഫീസർമാരും ട്രെയിനി പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ചെലവ് വഹിച്ച് അദ്ദേഹത്തെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേണ്ടിൽ എത്തിച്ച് മരുന്നും വൈദ്യസഹായവും ലഭ്യമാക്കി തിരികെ വീട്ടിലും എത്തിച്ചു.