പന്തളം: ജോലിയിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കും, മുതിർന്ന പൊതു പ്രവർത്തകർക്കുമായി 'വായനതാളുകൾ' പദ്ധതിയുമായി ജെ.സി.ഐ കുളനട.ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങളാണ് ഇവർക്ക് സമ്മാനിക്കുന്നത്.പരുമല ഡി.ബി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡി.രാജ്‌മോഹന് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി ഡോ.പരമേശ്വരകുറുപ്പ്, ടി.എസ് രാഘവൻപിള്ള, മറിയാമ്മ, സരസ്വതിയമ്മ, പ്രൊഫ.ശ്രീകുമാരി,എസ്.ബി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ എൽ.സി ജോസഫ്,ജയചന്ദ്രൻ എന്നിവർക്ക് ആദ്യ ഘട്ടത്തിൽ പുസ്തകങ്ങൾ നൽകി.സെക്രട്ടറിഎസ്.വിവേക് കുമാർ,ട്രഷറാർ എൻ.സി മനോജ്,വൈസ് പ്രസിഡന്റ് ഹരി ഭാവന,രാജീവ് മോഹൻ,ജോയിന്റ് സെക്രട്ടറി എൻ.എസ് അശോക് കുമാർ ,ബാബുക്കുട്ടി ജോർജ്ജ്,എസ്.ബി രാജീവ്എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ നൽകിയത്.