അടൂർ: പഴകുളം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മാത്യദിനം,കുഞ്ഞുണ്ണി മാഷിന്റെ 93-മതു ജന്മദിനം എന്നിവയോട് അനുബന്ധിച്ച് അതതു വിഷയങ്ങളിൽ പ്രത്യേക,കവിതാരചനകൾ ക്ഷണിക്കുന്നു.താൽപര്യമുള്ള ആർക്കും പങ്കെടുക്കാം.രചനകൾ പ്രൊഫ.കെ.സരോജിനി,രക്ഷാധികാരി,സ്വരാജ് ഗ്രന്ഥശാല,മേട്ടുംപുറം,പഴകുളം എന്ന മേൽവിലാസത്തിലോ 9349489569 എന്ന നമ്പരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലോ മെയ് 20ന് മുമ്പ് അയയ്ക്കണം.