ചെങ്ങന്നൂർ: നഗരസഭാ വനിതകൾക്കായുള്ള കൊവിഡ് കെയർ സെന്റർ തുറന്നതായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. റെയിൽവേ സ്‌റ്റേഷനു സമീപത്തെ ഐ.എച്ച്.ആർ.ഡി. എൻജിയറിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലായ വൃന്ദാവനത്തിലാണ് പ്രവർത്തനമാരംദിച്ചത്.ഇവിടെ ആറ് വനിതകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാവേലിക്കര തെക്കേക്കര പഞ്ചായത്ത്,ഭരണിക്കാവ്,ബുധനൂർ,വെണ്മണി എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും,ആലയിൽ നിന്ന് രണ്ടു പേരും ഉൾപ്പെടെ ആറ് പേരെയാണ് ഇവിടെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതുവരെ 17 പേരെയാണ് നഗരസഭയുടെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.നേരത്തെ ആരംഭിച്ച ഹോട്ടൽ കൈലാസിലെ 11 പേർ നിരീക്ഷണത്തിലുണ്ട്.ഇതിൽ രണ്ടു പേർ പാണ്ടനാട് പഞ്ചായത്തിൽ നിന്നുള്ളവരാണ്. സർക്കാർ ഉത്തരവ് ലഭിച്ചാൽ വീടുകളിൽ സൗകര്യമുള്ളവരെ അവരവരുടെ വീടുകളിലേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.