തെങ്ങമം : കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന വീട്ടിലേക്ക് പദ്ധതി ആരംഭിച്ചു. ലോക്ക് ഡൗൻ കാലമായതിനാൽ ഗ്രന്ഥശാല അംഗങ്ങൾക്ക് ഗ്രന്ഥശാലയിൽ നേരിട്ട് എത്താൻ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.നൽകുന്ന പുസ്‌തകങ്ങളുടെ അടിസ്‌ഥാനത്തിൽ ഓൺലൈൻ വായനാമത്സരവും സംഘടിപ്പിക്കും.ഗ്രന്ഥശാല അംഗങ്ങൾ പുസ്തകങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകും.ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിമൽകുമാർ,ഷാനു.ആർ.അമ്പാരി,അഖിൽ,രഞ്ജീവ്‌,ബിജു.ബി.കെ,ബിനുവെള്ളച്ചിറ,ബിജു.വി, വിശ്വമോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.