മല്ലപ്പള്ളി: ലോക്ക്ഡൗൺ പ്രതിസന്ധി കാരണം രണ്ടുമാസത്തോളം ജോലി നഷ്ടപ്പെട്ട പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്കും കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും 5000 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുക,ലോക്ക്ഡൗൺ കാലത്തെ സർക്കാർ ധനസഹായ പ്രഖ്യാപനത്തിലെ പക്ഷാപാതകരമായ വിവേചനം തിരുത്തുക, സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ഉടൻ വിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രഡീഷണൽ ആർട്ടിസാൻസ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി മിനി സിവിൽസ്റ്റേഷന് മുമ്പിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കെ.പി.ശെൽവകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോജ് തെന്നാടൻ,ജില്ലാ ജനറൽ സെക്രട്ടറി ബാബുമോഹൻ പരുമല,സെക്രട്ടറി പ്രമോദ് മുത്തൂർ, നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ചു വല്യവീട്ടിൽ എന്നിവർ പ്രസംഗിച്ചു.