കോഴഞ്ചേരി : കോവിഡ് മഹാരോഗ ബാധയിൽ കഷ്ടപ്പെടുന്ന പ്രവാസികളോടും, അന്യദേശവാസികളായ മലയാളികളോടും കേന്ദ്ര സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന മനുഷ്യത്വരഹിത സമീപനത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം പ്രതിഷേധ ധർണ കോഴഞ്ചേരി പോസ്‌റ്റോഫീസ് പടിക്കൽ നടത്തി. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കൈതവന,എബ്രഹാം കലമണ്ണിൽ,ബിനു പരപ്പുഴ,റോയി പുത്തൻ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.