പത്തനംതിട്ട: സി. പി. ഐ. പത്തനംതിട്ട ജില്ലാ കൗൺസിൽ നടപ്പാക്കിയ ഹരിതം 2020 പദ്ധതിയുടെ രണ്ടാം ഘട്ടമായി പച്ചക്കറി തോട്ടങ്ങൾ തുടങ്ങും. കൊടുമണ്ണിൽ പാർട്ടി ഏറ്റെടുത്ത് ആരംഭിച്ച രണ്ട് ഏക്കറിലെ ക്യഷിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിക്കും. ജില്ലയിലെ എല്ലാ മുനിസിസിപ്പാലിറ്റികളിലും പുഷ്പസസ്യങ്ങളും ഔഷധ വൃക്ഷങ്ങളും നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.