തിരുവല്ല: പാലിയേക്കര ബസേലിയൻ കന്യാസ്ത്രീ മഠം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗവുമായ ഡോ. ജെ. പ്രമീളാദേവി സന്ദർശിച്ചു. മഠത്തിലെ വിദ്യാർത്ഥിനി ദിവ്യ പി.ജോണിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്നായിരുന്നു സന്ദർശനം. സിസ്റ്റർ ജോർജിയയോടും മറ്റ് കന്യാസ്ത്രീകളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി എ.വി അരുൺ പ്രകാശ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ബി.ജെ.പി നിയോജകമണ്ഡലം ഭാരവാഹികളായ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, അഡ്വ.കുര്യൻ ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു. .