കാരയ്ക്കാട് : 730-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ഞൂറിൽപരം കുടുംബങ്ങൾക്ക് നൽകുന്നതിനായുള്ള ഭക്ഷ്യധാന്യ ഉൽപ്പന്ന കിറ്റ് വിതരണത്തിന്റെ ദീപപ്രോജ്വലനം ടി.ഡി.ഗോപാലകൃഷ്ണൻ നിർവഹിച്ചു.സനു എൻ.മയൂരം അദ്ധ്യക്ഷത വഹിച്ചു.ഭക്ഷ്യധാന്യ കിറ്റ് വിതരണ ഉദ്ഘാടനം കാരയ്ക്കാട് ക്ഷേത്രം മേൽശാന്തി ളാഹ ഇല്ലം ശ്രീരാജ് നിർവഹിച്ചു.