12-ksktu-chittar
കെ എസ് കെ ടി യു ചിറ്റാർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രധിഷേധ സമരം ചിറ്റാർ മാർക്കറ്റിൽ കെ എസ് കെ ടി യു ജില്ലാ കമ്മറ്റിയംഗം എൻ.രജി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റാർ: ലോക്ക് ഡൗൺ കാലത്ത് ക്വോറി ഉടമകൾ ഉൽപന്നങ്ങളുടെ വർദ്ധിപ്പിച്ച വില പിൻവലിക്കുക, സിമിന്റ് കമ്പനികൾ വില വർദ്ധിപ്പിച്ചത് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ചിറ്റാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലക്കാർഡും ഏന്തി കോവിഡിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുള്ള പ്രധിഷേധ സമരം ചിറ്റാർ മാർക്കറ്റിൽ കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റിയംഗം എൻ.രജി ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് കെ.പി റോയി അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ മിനി അശോകൻ,ടി.എൻ രാധാകൃഷ്ണൻ,ശ്രീവിദ്യ,എം.പി രാജപ്പൻ,സൈമൺ,ഗീത സരേന്ദ്രൻ,നസീമ സെയുനുദ്ദീൻ,സിനി എന്നിവർ സംസാരിച്ചു.