അടൂർ : ജില്ലയിൽ ക്വാറി ഉത്പ്പന്നങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്ന് ക്വാറി അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ കളക്ടർ അംഗീകരിച്ച തുക മാത്രമാണ് ഈടാക്കുന്നത്. വില കൂടുതൽ വാങ്ങുന്നു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്ക വേണ്ടെന്നും ക്വാറി അസോസിയേഷൻ ജില്ലാ സെക്രട്ടറി മധുസൂദനൻ, ഖജാൻജി ലിജു മംഗലത്ത് എന്നിവർ പറഞ്ഞു