kit
എസ്‌.എൻ.ഡി.പി യോഗം വലിയകുന്നം ശാഖയിൽ ഭക്ഷ്യധാന്യകിറ്റ് വിതരണോദ്ഘാടനം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരും യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിലും ചേർന്ന് നിർവഹിക്കുന്നു

വലിയകുന്നം: ലോക്ക് ഡൗണിനെ തുടർന്ന് എസ്‌.എൻ.ഡി.പി യോഗം വലിയകുന്നം ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി.തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂരും യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിലും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.ശാഖാ യോഗം ചെയർമാൻ ഗിരീഷ് മല്ലപ്പള്ളിയും കൺവീനർ വിജയനും മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.