fund
പുളിക്കീഴ് ബ്ലോക്കിലെ അംഗനവാടി ജീവനക്കാർ സമാഹരിച്ച തുക ജില്ലാ കളക്ടർ പി.ബി. നൂഹിന് തുക കൈമാറുന്നു

തിരുവല്ല: ഐ.സി.ഡി.എസ് പുളിക്കീഴ് ബ്ലോക്കിലെ അംഗനവാടി അദ്ധ്യാപകരും ഹെൽപ്പർമാർക്കും ചേർന്ന് സമാഹരിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രോജക്ട് ലീഡർ ശ്യാമളകുമാരി, ജില്ലാ കളക്ടർ പി.ബി.നൂഹിന് തുക കൈമാറി. മാത്യു ടി. തോമസ് എം.എൽ.എ, നഗരസഭാ ചെയർമാൻ ആർ.ജയകുമാർ,പഞ്ചായത്ത് ലീഡർമാരായ വി.ഓമന,ഷേർളി വർഗീസ്,കെ,എൻ.പ്രസന്നകുമാരി, വി.ശാന്തകുമാരി,എൻ.സൗദാമിനി, ശ്രീകുമാരി എന്നിവർ പങ്കെടുത്തു.