കോന്നി: ഓട്ടോറിക്ഷയു, സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്ത ഭടന് ഗുരുതര പരിക്ക്.
മുതുപേഴുങ്കൽ കോട്ടപ്പുറത്ത് സഹദേവനാണ് പരിക്കേ​റ്റത്.ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ അതിരുങ്കൽ മുതുപേഴുങ്കൽ റൂട്ടിൽ കൊല്ലൻ പടി ഇടത്തറ ജംഗ്ഷന് സമീപമായിരുന്നു അപകടം.കൊല്ലൻ പടിയിൽ നിന്നും മുതുപേഴുങ്കലിലേക്ക് പോകുകയായിരുന്ന സഹദേവൻ സഞ്ചരിച്ച സ്‌കൂട്ടറും,അതിരുങ്കൽ നിന്നും എതിരെ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഈ സമയം ശക്തമായ കാ​റ്റും,മഴയും ഉണ്ടായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ സഹദേവന്റെ വാരിയെല്ലിന് പൊട്ടലും,കാലുകൾക്ക് ഒടിവുമുണ്ട്. കോന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദേവനെ പിന്നീട് കോഴഞ്ചേരി മുത്തൂ​റ്റ് ആശുപത്രിലേക്ക് മാ​റ്റി.ഓട്ടോ ഡ്രൈവർ മാത്രമാണ് അപകട സമയം ഓട്ടോയിലുണ്ടായിരുന്നത്.ഇയാൾക്ക് പരിക്കില്ല.