വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്തി വിവിധയിടങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു. അവർ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പുവരുത്തും.
കെ.ജി.സൈമൺ, ജില്ലാ പൊലീസ് മേധാവി
ലോക്ക്ഡൗൺ മൂന്നാം ഘട്ടം 17 ന് അവസാനിക്കും.
നിയന്ത്രണങ്ങൾ പാലിച്ചും മാസ്‌ക് ധരിച്ചും അത്യാവശ്യയാത്രകൾ നടത്താം. ലംഘിക്കുന്നവർക്കെതിരെ നടപടി തുടരും.
ഇന്നലെ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 30 പേർക്ക് നോട്ടീസ് നൽകി.
232 കേസുകൾ, 268 അറസ്റ്റ്, 173 വാഹനങ്ങൾ കസ്റ്റഡിയിൽ
(ഞായർ വൈകിട്ട് നാലു മുതൽ തിങ്കളാഴ്ച വൈകിട്ട് നാലു വരെ നടന്ന ലോക്ക് ഡൗൺ ലംഘനങ്ങൾക്ക്)
ജില്ലയിൽ വ്യാജചാരായ നിർമാണം, അനധികൃത പാറ, മെറ്റൽ കടത്ത്, ടിപ്പറുകളുടെ അതിവേഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ റെയ്ഡുകളും പരിശോധനകളും തുടരും. ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മൂഴിയാർ മേലെകോട്ടമൻപാറ മുരുകൻ ക്ഷേത്രത്തിനുസമീപം പുരയിടത്തിൽ നിന്നും കോട പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു. വാഴയിൽ വീട്ടിൽ ആപ്പനെന്നു വിളിക്കുന്ന സുനിൽകുമാർ (47)ആണ് അറസ്റ്റിലായത്.