തണ്ണിത്തോട്: മേടപ്പാറ വിനയവിലാസം (വലിയകാലായിൽ) വിനോദിന്റെ വീട്ടിലെ ആടിനെ പെരുമ്പാമ്പ് പിടികൂടി.വരിഞ്ഞ് മുറുക്കി കൊന്ന നിലയിലാണ് കാണപ്പെട്ടത്. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിലെ വനത്തോട് ചേർന്ന അതിർത്തിയിൽ മേഞ്ഞു കൊണ്ടിരുന്ന ആടിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 പെരുമ്പാമ്പ് പിടികൂടിയത്.