12-charayam-mallappally
ബിനു, ജിബിൽ, സാജൻ, ജയിംസ്‌

മല്ലപ്പള്ളി :ആനിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചാരായം വാറ്റി വിൽപ്പന നടത്തിയ സംഘം പിടിയിൽ.കീഴ്വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സിടി സഞ്ജയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ എസ്.ഐ പി.കെ.കവിരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആനിക്കാട് പിടന്നപ്ലാവിൽ നിന്നും പുന്നവേലി കാഞ്ഞിരത്തുങ്കൽ ഈന്തുങ്കൽ ബിനു (30), തറയിൽ ജിബിൻ ജോസഫ് (32), ഓലിക്കൽ ജയിംസ് (32),ചങ്ങനാശേരി വാഴൂർ പുളിക്കവല സാജൻ.സി.ജോൺ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.എസ്.ഐ മാരായ സോമനാഥൻ,സുരേഷ് കുമാർ,എ.എസ്. ഐ സദാശിവൻ.കെ,സി.പി .ഒ മാരായ ശശികാന്ത് ,സന്തോഷ്.കെ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.