തണ്ണിത്തോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ മേടപ്പാറയിലെ എസ്റ്റേറ്റിൽ കടുവയെ കെണിയിലാക്കാനുള്ള ദൗത്യസംഘത്തിനൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ വാവ സുരേഷും ചേർന്നു. വനമേഖലയിൽ കടുവയ്ക്കായി തെരച്ചിൽ നടത്തുമ്പോൾ ഇഴജന്തുക്കളുടെ ശല്യം ഉണ്ടായാൽ പ്രതിരോധിക്കുന്നതിനാണ് വാവ സുരേഷിന്റെ സഹായം തേടിയത്. ഇന്നലെ മേടപ്പാറയിലെത്തിയ വാവ സുരേഷ് മണിയാറിൽ കടുവയുടെ ആക്രമണം ഉണ്ടായ സ്ഥലത്തേക്ക് വനപാലകർക്കൊപ്പം പോയി.