പയ്യന്നാമൺ: കോന്നിതാഴം, പയ്യനാമൺ, പ്രദേശങ്ങളിൽ ഡെങ്കിപനി പടരുന്നു. അഞ്ചിൽ കുടുതൽ കേസുകളാണിവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അരോഗ്യവകുപ്പ് ജീവനക്കാർ പ്രവർത്തിക്കുന്നതിനാൽ കൊതുക് നിർമ്മാർജനത്തിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. വെള്ളക്കെട്ടുകളും, റബർത്തോട്ടങ്ങളിലെയും കൊതുകുകളെ നിർമ്മാർജനം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചതായി വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. പ്രതിരോധ നടപടികളുമായിഫയർഫോഴ്സ്ഡിഫൻസ്വിങ്ങ് ഇവിടെ ഫോഗിംഗ് തുടങ്ങി.