തിരുവല്ല : വിടിന്റെ ടെറസീൽ ചാരായം വാറ്റുന്നതിനിടെ രണ്ട് പേരെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. വീട്ടുടമയായ കോയിപ്രം കുമ്പനാട് ഒലിൽവീട്ടിൽ അനിൽ കുമാർ (42), സഹായിയായ തമിഴ്‌നാട്
കന്യാകുമാരി കൽക്കുളം താലൂക്കിൽ വില്ലാളി വില്ലേജിൽ തിരുവിതൈകോട് കൊശടിവിളാകം പുത്തൻവീട്ടിൽ
ചിത്രാസ് പരമേശ്വരൻ പിള്ള (30) എന്നിവരാണ് പിടിയിലായത്. . കെട്ടിട നിർമ്മാണ കോൺടാക്ടറായ അനിൽ കുമാറും പണിക്കാരനായ ചിത്രാസും ലോക്ക് ഡൗണിനോടനുബന്ധിച്ച് ജോലി ഇല്ലാതെ വന്നപ്പോഴാണ് ചാരായ നിർമ്മാണത്തിേലേക്ക് തിരിഞ്ഞത്. ചാരായവും കോടയും പിടിച്ചെടുത്തു.
സി ഐ എൻ. ഗിരീഷ്, എസ് ഐ മാരായ എം ആർ രാകേഷ് കുമാർ. എം. ആർ, സബ്ബ് ഇൻസ്‌പെക്ടർ, ബി രമേശൻ, എ എസ് ഐ വിനോദ് കുമാർ, സി.പി.ഒ മാരായ ദീപു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.