ചിറ്റാർ: ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് സീതത്തോട് വാലുപാറയിൽ കൊമ്പനോലിൽ രാജന്റെയും ശ്യാമളയുടെയും ഇളയ മകൾ രേഷ്മ (18) മരിച്ചു. പാചകത്തിനിടെ ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇൗ സമയം രേഷ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. റേഷൻ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ എത്തിയ അമ്മ ശ്യാമളയാണ് മകൾ വീണുകിടക്കുന്നത് കാണുന്നത്. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു . സീതത്തോട് കെ. ആർ. പി. എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരി രേഖാരാജ്.