പുല്ലാട് : പുല്ലാട് ദേവീവിലാസം 1429 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്ക് മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.കരയോഗം ഭാരവാഹികൾ നേരിട്ട് വീടുകളിൽ എത്തിയാണ് വിതരണം നടത്തിയത്.